കേരളത്തിലെ ഇന്നത്തെ സ്വർണ്ണവില
സ്വർണ്ണവില സൂചിക സ്വർണ്ണത്തിന്റെ നിക്ഷേപ മാർഗ്ഗങ്ങൾ

സ്വർണ്ണത്തിന്റെ നിക്ഷേപം

നിക്ഷേപം
(മെറ്റ എ ഐ നിർമ്മിത ചിത്രം)

നിക്ഷേപമെന്ന നിലയിൽ സ്വർണ്ണത്തിന്റെ പങ്കെന്ത്?

സമ്പത്ത് സംരക്ഷിക്കാനും പണപ്പെരുപ്പത്തിൽ നിന്ന് സംരക്ഷിക്കപ്പെടാനും പലതരത്തിലുള്ള നിക്ഷേപങ്ങൾ വേണമെന്നുള്ളവർക്കും സ്വർണ്ണം നല്ലൊരു നിക്ഷേപ മാർഗ്ഗമാണ്. സ്വർണ്ണം നിക്ഷേപമെന്ന രീതിയിൽ പലരീതിയിൽ നിക്ഷേപിക്കാം. ആഭരണങ്ങളായി വാങ്ങാം. അതല്ലെങ്കിൽ സ്വർണ്ണ നാണയങ്ങളായോ, സ്വർണ്ണക്കട്ടികളായോ , ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളായോ (ETF), ഗോൾഡ് ഫണ്ടുകളായോ, സോവറിൻ ഗോൾഡ് ബോണ്ടുകളായോ അങ്ങിനെ പലരീതിയിൽ സ്വർണ്ണത്തിൽ നിക്ഷേപിക്കാം.

സ്വർണ്ണ ആഭരണങ്ങളിൽ നിക്ഷേപിക്കുവാൻ, മുമ്പു പറഞ്ഞതു പോലെ, സാധാരണക്കാർ വരെ താൽപര്യപ്പെടുന്നുണ്ട്. ആഭരണങ്ങൾ അണിയാമെന്നതിനു പുറമെ അവശ്യഘട്ടങ്ങളിൽ പണയം വെച്ചോ, വിറ്റോ പെട്ടെന്ന് പണമാക്കി മാറ്റാം എന്നുള്ളത് എല്ലാവരേയും ആകർഷിക്കുന്ന ഒരു പ്രധാന ഘടകം തന്നെയാണ്. എന്നാലും സ്വർണ്ണവിലയിൽ വരുന്ന വ്യതിയാനങ്ങൾ, സ്വർണ്ണം നിക്ഷേപമാക്കുമ്പോൾ , അരക്ഷിതത്വബോധവും, അനിശ്ചിതത്വവും ഉണ്ടാക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. എന്നിരുന്നാലും മുൻവർഷങ്ങളിലെ അനുഭവ ചരിത്രം പരിശോധിച്ചാൽ, ചില സമയങ്ങളിൽ സ്വർണ്ണ വില കുറഞ്ഞിട്ടുണ്ടെങ്കിലും, അധികപക്ഷവും വളരെ പെട്ടെന്ന് തന്നെ തിരിച്ചു വന്ന് അതേവിലയോ അതിൽ കൂടുതലോ ആയി മാറുന്നതായാണ് കണ്ടുവരുന്നത്. ചുരുക്കത്തിൽ സ്വർണ്ണ വില വർഷങ്ങൾ കഴിയുന്തോറും കൂടി വരുന്നതായാണ് നിരീക്ഷിക്കാൻ കഴിയുക.

സ്വർണ്ണനിക്ഷേപം
(മെറ്റ എ ഐ നിർമ്മിത ചിത്രം)

ആഭരണങ്ങളെ അപേക്ഷിച്ച് നിക്ഷേപമെന്ന നിലയിൽ സ്വർണ്ണ നാണയങ്ങൾ കൂടുതൽ മെച്ചപ്പെട്ട നിക്ഷേപമാണെന്ന് പറയാം. ആഭരണങ്ങൾക്ക് പണിക്കൂലി, പണിക്കുറവ് തുടങ്ങിയ കിഴിവുകൾ ഉള്ളതുകൊണ്ട് യഥാർത്ഥ മൂല്യത്തിന്റെ കുറച്ചു ശതമാനം മൂല്യശോഷണം സംഭവിക്കും. വിൽക്കുമ്പോൾ വാങ്ങിയ വില മുഴുവനായും കിട്ടണമെന്നില്ല. എന്നാൽ സ്വർണ്ണനാണയങ്ങൾ അവയുടെ മൂല്യം വളരെ കുറയാതെ തന്നെ നിലനിർത്തുന്നു. നിങ്ങൾക്ക് സ്വർണ്ണത്തിനെ ഒരു കരുത്തുറ്റ നിക്ഷേപമായി നിലനിർത്തുകയും ഭാവിയിൽ പുനർവിൽപന നടത്തുകയും ആണ് ഉദ്ദേശ്യമെങ്കിൽ സ്വർണ്ണ നാണയങ്ങളിൽ തന്നെ നിക്ഷേപിക്കുകയാണ് ഉത്തമം. ഇതിൽ തന്നെ 22 K സ്വർണ്ണ നാണയങ്ങളും 24 k നാണയങ്ങളുമുണ്ട്. ഇതിലേതാണ് എന്നത് തിരഞ്ഞെടുക്കണമെങ്കിൽ തീർച്ചയായും ഉയർന്ന പരിശുദ്ധി, അതായത് 99.99% പരിശുദ്ധി അവകാശപ്പെടാവുന്ന 24 k സ്വർണ്ണമാണ് മികച്ച നിക്ഷേപം. 22 k സ്വർണ്ണം, അതായത് 91.67% ശുദ്ധതയുള്ള സ്വർണ്ണം ആയതിനാൽ ഈട് കൂടുതലായിരിക്കും. അതുകൊണ്ടു തന്നെ ആഭരണങ്ങൾക്കാണ് കൂടുതൽ നല്ലത്. സാധാരണയായി, സാമ്പത്തിക അസ്ഥിരതയും പണപ്പെരുപ്പവും അനിശ്ചിതത്വവും നിലനിൽക്കുന്ന സാഹചര്യം ഉണ്ടാകുമ്പോൾ ഓഹരികളേയും ബോണ്ടുകളേയും പോലെ അസ്ഥിരത ബാധകമാണ്.

ഇനി സ്വർണ്ണക്കട്ടികളിലേക്ക് വരുമ്പോൾ, നിക്ഷേപം സ്വർണ്ണമായിത്തന്നെ ദീർഘകാലത്തേക്ക് വിൽക്കാതെ സൂക്ഷിക്കണമെന്നുള്ളവർക്ക് സ്വർണ്ണക്കട്ടികളിൽ നിക്ഷേപിക്കുന്നതാണ് അഭികാമ്യം. സ്വർണ്ണ നാണയങ്ങളെ അപേക്ഷിച്ച് ഇവ ഗ്രാമിന് വില കുറച്ച് വാങ്ങാം. അതുകൊണ്ടു തന്നെ സ്വർണനാണയത്തേക്കാളും ആഭരണത്തിനേക്കാളും സാമ്പത്തിക ചിലവ് കുറച്ചു കൊണ്ട് സ്വർണ്ണത്തിൽ നിക്ഷേപിച്ച് കരുതൽ ധനം നിലനിർത്താം. പണിക്കൂലി,പണിക്കുറവ് ഇനങ്ങളിലുള്ള ചിലവുകൾ ഇല്ലാത്തതുകൊണ്ട് സ്വർണ്ണക്കട്ടികളുടെ മൂല്യം സ്വർണ്ണത്തിന്റെ വിപണന വിലയെ മാത്രം ആശ്രയിച്ചിരിക്കുന്നു. വിൽക്കുമ്പോഴും അധികം കിഴിവുകളൊന്നും ഇല്ലാത്തതു കൊണ്ട് പരമാവധി മൂല്യത്തിന്റെ തത്തുല്ല്യ വില, നിലവിലെ സ്വർണ്ണ നിരക്കിനടുത്തുളള വില തന്നെ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. വാങ്ങുന്ന സ്വർണ്ണ നാണയങ്ങളുടേയും, സ്വർണ്ണക്കട്ടികളുടെയും പരിശുദ്ധി വിദഗ്ദ്ധരെ കൊണ്ട് ഉറപ്പുവരുത്തിക്കണം എന്നും ഓർത്തിരിക്കേണ്ടതാണ്.

സ്വർണവില സൂചിക എന്താണ് സ്വർണ്ണം? സ്വർണ്ണത്തിന്റെ ഉപയോഗങ്ങൾ എന്തൊക്കെയാണ്?
സ്വർണവില സൂചിക എന്താണ് സ്വർണ്ണ ഇ ടി എഫുകൾ?

കേരളത്തിലെ സ്വർണ്ണവില
സ്വർണവില സൂചിക ജനുവരി 2023 സ്വർണവില സൂചിക ഫെബ്രുവരി 2023 സ്വർണവില സൂചിക മാർച്ച് 2023 സ്വർണവില സൂചിക ഏപ്രിൽ 2023 സ്വർണവില സൂചിക മെയ്‌ 2023 സ്വർണവില സൂചിക ജൂണ്‍ 2023 സ്വർണവില സൂചിക ജൂലായ്‌ 2023 സ്വർണവില സൂചിക ഓഗസ്റ്റ് 2023 സ്വർണവില സൂചിക സെപ്റ്റംബർ 2023 സ്വർണവില സൂചിക ഒക്ടോബർ 2023 സ്വർണവില സൂചിക നവംബർ 2023 സ്വർണവില സൂചിക ഡിസംബർ 2023 സ്വർണവില സൂചിക ജനുവരി 2024 സ്വർണവില സൂചിക ഫെബ്രുവരി 2024 സ്വർണവില സൂചിക മാർച്ച് 2024 സ്വർണവില സൂചിക ഏപ്രിൽ 2024 സ്വർണവില സൂചിക മെയ്‌ 2024 സ്വർണവില സൂചിക ജൂണ്‍ 2024 സ്വർണവില സൂചിക ജൂലായ്‌ 2024 സ്വർണവില സൂചിക ഓഗസ്റ്റ് 2024 സ്വർണവില സൂചിക സെപ്റ്റംബർ 2024 സ്വർണവില സൂചിക ഒക്ടോബർ 2024 സ്വർണവില സൂചിക നവംബർ 2024 സ്വർണവില സൂചിക ഡിസംബർ 2024 സ്വർണവില സൂചിക ജനുവരി 2025 സ്വർണവില സൂചിക ഫെബ്രുവരി 2025 സ്വർണവില സൂചിക മാർച്ച് 2025 സ്വർണവില സൂചിക ഏപ്രിൽ 2025 സ്വർണവില സൂചിക മെയ്‌ 2025 സ്വർണവില സൂചിക ജൂണ്‍ 2025 സ്വർണവില സൂചിക ജൂലായ്‌ 2025 സ്വർണവില സൂചിക ഓഗസ്റ്റ് 2025 സ്വർണവില സൂചിക സെപ്റ്റംബർ 2025 സ്വർണവില സൂചിക ഒക്ടോബർ 2025 സ്വർണവില സൂചിക നവംബർ 2025 സ്വർണവില സൂചിക ഡിസംബർ 2025 സ്വർണവില സൂചിക ജനുവരി 2026 സ്വർണവില സൂചിക ഫെബ്രുവരി 2026 സ്വർണവില സൂചിക മാർച്ച് 2026

18 കാരറ്റ് സ്വർണ്ണ വില
സ്വർണവില സൂചിക ജൂണ്‍ 2025 സ്വർണവില സൂചിക ജൂലായ്‌ 2025 സ്വർണവില സൂചിക ഓഗസ്റ്റ് 2025 സ്വർണവില സൂചിക സെപ്റ്റംബർ 2025 സ്വർണവില സൂചിക ഒക്ടോബർ 2025 സ്വർണവില സൂചിക നവംബർ 2025 സ്വർണവില സൂചിക ഡിസംബർ 2025 സ്വർണവില സൂചിക ജനുവരി 2026 സ്വർണവില സൂചിക ഫെബ്രുവരി 2026 സ്വർണവില സൂചിക മാർച്ച് 2026

വെള്ളി വില
സ്വർണവില സൂചിക ഓഗസ്റ്റ് 2025 സ്വർണവില സൂചിക സെപ്റ്റംബർ 2025 സ്വർണവില സൂചിക ഒക്ടോബർ 2025 സ്വർണവില സൂചിക നവംബർ 2025 സ്വർണവില സൂചിക ഡിസംബർ 2025 സ്വർണവില സൂചിക ജനുവരി 2026 സ്വർണവില സൂചിക ഫെബ്രുവരി 2026 സ്വർണവില സൂചിക മാർച്ച് 2026
2026 സ്വർണ്ണ വില
ജനുവരി 2026
ഫെബ്രുവരി 2026
മാർച്ച് 2026

18 കാരറ്റ് സ്വർണ്ണം 2026
ജനുവരി 2025
ഫെബ്രുവരി 2025
മാർച്ച് 2025

2026 വെള്ളി വില
ജനുവരി 2026
ഫെബ്രുവരി 2026
മാർച്ച് 2026

2025 സ്വർണ്ണ വില
ജനുവരി 2025
ഫെബ്രുവരി 2025
മാർച്ച് 2025
ഏപ്രിൽ 2025
മെയ്‌ 2025
ജൂണ്‍ 2025
ജൂലായ്‌ 2025
ഓഗസ്റ്റ് 2025
സെപ്റ്റംബർ 2025
ഒക്ടോബർ 2025
നവംബർ 2025
ഡിസംബർ 2025

2024 സ്വർണ്ണ വില
ജനുവരി 2024
ഫെബ്രുവരി 2024
മാർച്ച് 2024
ഏപ്രിൽ 2024
മെയ്‌ 2024
ജൂണ്‍ 2024
ജൂലായ്‌ 2024
ഓഗസ്റ്റ് 2024
സെപ്റ്റംബർ 2024
ഒക്ടോബർ 2024
നവംബർ 2024
ഡിസംബർ 2024

2023 സ്വർണ്ണ വില
ജനുവരി 2023
ഫെബ്രുവരി 2023
മാർച്ച് 2023
ഏപ്രിൽ 2023
മെയ്‌ 2023
ജൂണ്‍ 2023
ജൂലായ്‌ 2023
ഓഗസ്റ്റ് 2023
സെപ്റ്റംബർ 2023
ഒക്ടോബർ 2023
നവംബർ 2023
ഡിസംബർ 2023

18 കാരറ്റ് സ്വർണ്ണം 2025
ജൂണ്‍ 2025
ജൂലായ്‌ 2025
ഓഗസ്റ്റ് 2025
സെപ്റ്റംബർ 2025
ഒക്ടോബർ 2025
നവംബർ 2025
ഡിസംബർ 2025

2025 വെള്ളി വില
ഓഗസ്റ്റ് 2025
സെപ്റ്റംബർ 2025
ഒക്ടോബർ 2025
നവംബർ 2025
ഡിസംബർ 2025